Pravasimalayaly

സുരേഷ് ഗോപിയ്ക്ക് കോവിഡ്

നടനും എംപിയുമായ  സുരേഷ് ഗോപിയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ കാര്യം ഫെയ്‌സ്‌ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും സുരേഷ് ഗോപി പറയുന്നു.

“ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടും ഞാൻ കോവിഡ് പോസിറ്റീവായിരിക്കുന്നു. ഞാൻ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. നേരിയ പനിയല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, ആരോഗ്യത്തോടെ ഇരിക്കുന്നു. ഈ അവസരത്തിൽ, കർശനമായി സാമൂഹിക അകലം പാലിക്കാനും ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള ജാഗ്രത കൈകൊള്ളുകയും ചെയ്യുക,” സുരേഷ് ഗോപി കുറിച്ചു.

Exit mobile version