Wednesday, November 27, 2024
HomeNewsKeralaഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി രണ്ട് ഗെറ്റപ്പുകളിലായി സുരേഷ് ഗോപി ; വെള്ളികുളത്തെ മാതാവിന്റെ ഗ്രോട്ടോയ്ക്ക്...

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി രണ്ട് ഗെറ്റപ്പുകളിലായി സുരേഷ് ഗോപി ; വെള്ളികുളത്തെ മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്ന താരത്തിന്റെ ചിത്രം വൈറല്‍

കസബക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമാണ് കാവല്‍. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി രണ്ട് ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്‌ . മീശ പിരിച്ച് തോക്കെടുത്ത് നില്‍ക്കുന്ന വിന്റേജ് സുരേഷ് ഗോപി ഗെറ്റപ്പുമായി ടീസര്‍ നേരത്തെ പുറത്തു വന്നിരുന്നു.ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

ടീസര്‍ വൈറലായതിനു പിന്നാലെ സിനിമയുടെ ചിത്രീകരണത്തിനായി വാഗമണ്ണിലെത്തിയ സുരേഷ് ഗോപിയുടെ മറ്റൊരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളികുളത്തെ മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്ന താരത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പാലായിലെ കുരിശുപള്ളി മാതാവിനും വെള്ളികുളത്തെ മാതാവിൻ്റെ ഗ്രോട്ടോയ്ക്കും തൻ്റെ വിശ്വാസജീവിതത്തിൽ സുപ്രധാന സ്ഥാനമാണ് അദ്ദേഹം നൽകിയിട്ടുള്ളത് .

രാജ്യസഭാംഗമായതിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സുരേഷ് ഗോപി മടങ്ങിയെത്തുന്നത് തുടര്‍ച്ചയായ പ്രൊജക്ടുകളുമായാണ്. ആക്ഷന്‍ ഹീറോ ഇമേജില്‍ സുരേഷ് ഗോപിയെ കാത്തിരിക്കുന്ന ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമുള്ള ചിത്രവുമായാണ് നിഥിന്‍ രണ്‍ജി പണിക്കരുടെ വരവ്. ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്.’ എന്നായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് സുരേഷ് ഗോപി നല്‍കിയിരിക്കുന്ന തലവാചകം.

നിഥിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 സംവിധാനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും തിരക്കഥ വൈകുന്നതിനാല്‍ മറ്റൊരു സിനിമയിലേക്ക് നിഥിന്‍ രണ്‍ജി പണിക്കര്‍ കടക്കുകയായിരുന്നു. ചിത്രത്തില്‍ രണ്ട് വേറിട്ട ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി. രണ്ട് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. ലാല്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാന റോളിലുണ്ട്.

സയാ ഡേവിഡ്, ഐ എം വിജയന്‍,പത്മരാജ് രതീഷ്,സുജിത് ശങ്കര്‍,സന്തോഷ് കീഴാറ്റൂര്‍,കിച്ചു ടെല്ലസ്,ബിനു പപ്പു,മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.നിഖില്‍ എസ് പ്രവീണായിരിക്കും ഛായാഗ്രഹണം. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments