Monday, January 20, 2025
HomeMoviesMovie News' എസ്ജി 253'; ആരാധകരോട് കാത്തിരിക്കാന്‍ സുരേഷ് ഗോപി

‘ എസ്ജി 253’; ആരാധകരോട് കാത്തിരിക്കാന്‍ സുരേഷ് ഗോപി

സിനിമയില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. ഇപ്പോള്‍ തന്റെ 253ാം സിനിമയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരിക്കുകയാണ് താരം. സര്‍പ്രൈസിങ് ആയൊരു വെളിപ്പെടുത്തല്‍ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നുമാണ് താരം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

പേപ്പര്‍ കട്ടിങ്ങുകള്‍ക്കു മുകളിലായാണ് 253ാം ചിത്രത്തിന്റെ സൂചനകള്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ സൂപ്പര്‍ഹിറ്റായ പത്രം സിനിമയുടെ രണ്ടാം ഭാഗമാണോ എന്നാണ് ആരാധകരുടെ കമന്റുകള്‍. വലിയ ചര്‍ച്ചയ്ക്കാണ് താരത്തിന്റെ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്. രണ്ടാം ഭാഗം സംവിധാനം ചെയ്യുക നിഥിന്‍ രഞ്ജി പണിക്കരാകുമെന്നും ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേത് തന്നെയാകുമെന്നും കമന്റുകളില്‍ പറയുന്നു.എന്തായാലും ആരാധകരുടെ ആകാംക്ഷയേറ്റിയിരിക്കുകയാണ് സുരേഷ് ?ഗോപിയുടെ പോസ്റ്റ്.

ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പന്‍ ആണ് സുരേഷ് ?ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ?ഗോപി വീണ്ടും പോലീസ് വേഷത്തില്‍ പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിഐ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ?ഗോപി ചിത്രത്തിലെത്തുന്നത്. ലേലം, വാഴുന്നോര്‍, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജോഷി-സുരേഷ്‌ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകര്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments