ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്‌ന ഐപിഎലില്‍ നിന്ന് വിരമിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്ന റെയ്‌നയെ കഴിഞ്ഞ സീസണില്‍ ഒരു ഫ്രാഞ്ചൈസിയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് കമന്ററിയിലേക്ക് തിരിഞ്ഞ താരം കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതോടെ റെയ്‌ന ഐപിഎലില്‍ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും അതിനെയൊക്കെ തള്ളിക്കൊണ്ടാണ് റെയ്‌നയുടെ വിരമിക്കല്‍ പ്രഖ്യാപനം.
തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബിസിസിഐ, ഉത്തര്‍ പ്രദേശ് ക്രിക്കറ്റ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയവര്‍ക്ക് റെയ്‌ന നന്ദി അറിയിച്ചു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ടി-20 ലീഗുകളില്‍ താരം കളിക്കും. വരുന്ന ആഭ്യന്തര സീസണില്‍ ഉത്തര്‍ പ്രദേശിനു വേണ്ടിയും റെയ്‌ന കളിക്കില്ല.
2020 ഓഗസ്റ്റ് 15നാണ് റെയ്‌ന രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. മുന്‍ നായകന്‍ എംഎസ് ധോണി വിരമിച്ചതിനു പിന്നാലെ റെയ്‌നയും കളി മതിയാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്.