Saturday, October 12, 2024
HomeNewsNationalമഹിള കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മഹിള കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് വിട്ട മുന്‍ മഹിള കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുഷ്മിത തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്. സുഷ്മിത കോണ്‍ഗ്രസ് വിട്ടതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്‌ കപില്‍ സിബല്‍ രംഗത്ത് എത്തിയിരുന്നു.

മൂന്നര പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസിന് ഒപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു എന്ന് വ്യക്തമാക്കി സുഷ്മിത ദേവ് സോണിയാ ഗാന്ധിക്ക് ആണ് രാജി കത്ത് നല്‍കിയത്. ഇതിന് പിന്നാലെ ആണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്‌ കപില്‍ സിബല്‍ രംഗത്ത് എത്തിയത്. യുവത്വം ഉള്‍പ്പടെ പാര്‍ട്ടി വിട്ട് പോകുമ്ബോള്‍ കണ്ണടച്ച്‌ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുകയാണ് എന്ന് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി സുഷ്മിത കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് ഓഫീസില്‍ എത്തി മമതയുമായി സുഷ്മിത ദേവ് കൂടിക്കാഴ്ച നടത്തിയത്. അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രയിനിന്റെയും സാന്നിധ്യത്തില്‍ മമതയുടെ ഓഫീസില്‍ വെച്ച്‌ സുഷ്മിത തൃണമൂല്‍ അംഗത്വം സ്വീകരിച്ചു.

കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെ നാളായി പിണങ്ങി നില്‍ക്കുകയായിരുന്നു സുഷ്മിത ദേവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടര്‍ന്ന് സുഷ്മിത നേരത്തെ രാജി ഭീഷണി മുഴക്കിയിരുന്നു. 16-ആം ലോക് സഭയില്‍ അംഗമായിരുന്ന സുഷ്മിത 2019 സെപ്തംബര്‍ 9 നായിരുന്നു മഹിള കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയിലെത്തിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments