ജാർഖണ്ഡിൽ മാവോയിസ്റ്റാക്രമണം. ഗുംല ജില്ലയിൽ മാവോയിസ്റ്റുകളുടെ സംഘം ഇരുപത്തിയേഴ് വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഘത്തിനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബോക്‌സൈറ്റ് ഖനന സ്ഥലത്തിന് സമീപമാണ് വാഹനങ്ങൾക്ക് തീയിട്ടത്.
വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഒരു സംഘം വിമതർ ഖനനസ്ഥലത്തെത്തി വാഹനങ്ങൾ കത്തിച്ചു. ഒമ്പത് വാഹനങ്ങൾ പൂർണമായും കത്തി നശിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. ചില കാറുകൾ കത്തിനശിച്ചതായും മറ്റുള്ളവ ഭാഗികമായി തകർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റവാളികളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.