Pravasimalayaly

കേരളത്തില്‍ മങ്കി പോക്‌സ് എന്ന് സംശയം,ഒരാള്‍ ചികിത്സയിലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കേരളത്തില്‍ മങ്കി പോക്‌സ് എന്ന് സംശയം. മങ്കി പോക്‌സ് ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗിയെ പ്രത്യേക നിരീക്ഷണത്തിലാക്കി. പൂനെയിലെ വൈറോളജി വകുപ്പിന്റെ പരിശോധന ഫലം വന്നതിനു ശേഷമായിരിക്കും സ്ഥിരീകരിക്കുക. ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കും.

വിദേശത്തുനിന്നു എത്തിയ ആളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. മൂന്നു ദിവസം മുന്‍പാണ് അദ്ദേഹം യുഎഇയില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തില്‍ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കുകി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.

കുരങ്ങു പനി എന്നല്ല കുരങ്ങ് വസൂരിയാണ് ഇതെന്നാണ് ആരോ?ഗ്യമന്ത്രി പറഞ്ഞത്. വസൂരിയുടേതിന് സമാനമായ ലക്ഷണങ്ങളാണ് ഉള്ളതെന്നും വ്യക്തമാക്കി. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വീണ ജോര്‍ജ് പറയുന്നത്. ശരീരശ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നതൈന്നും അതിനാല്‍ അടുത്ത ബന്ധമുള്ളവരിലേക്ക് മാത്രമാണ് പകരാന്‍ സാധ്യതയുള്ളതെന്നും വ്യക്തമാക്കി. ലക്ഷണമുള്ള ആള്‍ക്ക് വീട്ടുകാരുമായി മാത്രമാണ് ബന്ധമുള്ളതെന്നും മന്ത്രി പറഞ്ഞു. രോ?ഗം സ്ഥിരീകരിച്ചവരില്‍ മരണനിരക്ക് കുറവായതിനാല്‍ ആശങ്കപ്പെടാനില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Exit mobile version