Pravasimalayaly

നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്നു, ഇന്ന് എല്ലാം വെളിപ്പെടുത്തുമെന്ന് സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരത്ത് ലിംഗം മുറിച്ചുമാറ്റിയ കേസില്‍ പ്രതികരണവുമായി ഗംഗേശാനന്ദ സ്വാമി. കേസിലെ വഴിത്തിരിവ് നല്ല കാര്യമാണെന്നും, നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഗംഗേശാനന്ദ പറഞ്ഞു. ആക്രമത്തില്‍ ശാരീരക വേദനയുണ്ടായിരുന്നു, എന്നാല്‍ മാനസിക ദുഃഖം ഉണ്ടായിരുന്നില്ലെന്ന് ഗംഗേശാനന്ദ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകീട്ട് 7 മണിക്ക് കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കാര്യങ്ങള്‍ തുറന്നുപറയുമെന്ന് ഗംഗേശാനന്ദ സ്വാമി പറയുന്നു.

തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവുണ്ടാകുന്നത് ഇന്നലെയാണ്, ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമെന്ന് കണ്ടതോടെ ഇരുവരും ചേര്‍ന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തല്‍.

ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തിന് പിന്നില്‍ പരാതിക്കാരിയായ യുവതിയും കാമുകന്‍ അയ്യപ്പദാസുമാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവരെയും പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് സംഘം അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Exit mobile version