Pravasimalayaly

സ്വന്തം രാജ്യത്തിന് പുറമെ റിസർവ് ബാങ്ക് ഓഫ് കൈലാസ എന്ന ബാങ്കും പ്രഖ്യാപിച്ച് നിത്യാനന്ദ

ബെംഗളൂരു

പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഇന്ത്യയിൽ നിന്ന് മുങ്ങിയ സ്വാമി നിത്യാനന്ദ സ്വന്തം രാജ്യം പ്രഖാപിച്ചതിന് പിന്നാലെ ബാങ്ക് ഓഫ് കൈലാസ എന്ന ബാങ്കും പ്രഖ്യാപിച്ചു.

നിത്യാനന്ദ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ബാങ്ക് സ്‌ഥാപിക്കുന്ന വിവരം പുറത്തുവിട്ടത്. ഗണേശ ചതുർഥി ദിനത്തിൽ പുതിയ കറൻസി പുറത്തിറക്കുമെന്നും നിത്യാനന്ദ അവകാശപ്പെട്ടു. കറൻസി വിനിമയം അടക്കമുള്ള എല്ലാ വിനിമയവും നിയമപരമാണെന്നും നിത്യാനന്ദ പറയുന്നു

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് നിത്യാനന്ദ സ്വന്തം രാജ്യം പ്രഖ്യാപിച്ചെന്നുള്ള അവകാശവാദവുമായി രംഗത്ത് എത്തിയത്. ഇക്വേഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ എന്ന് റിപ്പോർട് വന്നെങ്കിലും ഇക്വേഡോർ അത് നിഷേധിച്ചിരുന്നു. ട്രിനിഡാൻഡ് ആൻഡ് ടോബാഗിയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ ഇപ്പോൾ ഉള്ളതെന്നും കൈലാസം എന്ന പേരിൽ രാജ്യം പ്രഖ്യാപിച്ചത് അവിടെ ആണെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Exit mobile version