Saturday, November 23, 2024
HomeNewsKeralaമൂന്നു വര്‍ഷത്തിലേറെയായി ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗം, എന്നെ ദുരുപയോഗം ചെയ്തു; പുതിയ വെളിപ്പെടത്തലുമായി സ്വപ്ന...

മൂന്നു വര്‍ഷത്തിലേറെയായി ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗം, എന്നെ ദുരുപയോഗം ചെയ്തു; പുതിയ വെളിപ്പെടത്തലുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്.പ്രത്യേക അഭിമുഖത്തിലാണ് സ്വപ്ന സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ കുരുക്കിലാക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു സ്വപ്നാ സുരേഷ് നടത്തിയത്.

എന്റെ കുടുംബാംഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. മാസത്തില്‍ രണ്ടു തവണയെങ്കിലും ഞങ്ങള്‍ യാത്ര ചെയ്യുമായിരുന്നു. എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. വീട്ടില്‍ എത്തി ഭക്ഷണം കഴിക്കുമായിരുന്നു. മദ്യപിക്കുമായിരുന്നു. എന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്നു. യാതൊരു അവിഹിതവും വീട്ടില്‍ നടന്നിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹം ഒരിക്കലും തന്റെ ഫ്ളാറ്റില്‍ നിന്നും അബോധാവസ്ഥയില്‍ പുറത്ത് പോയിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തിന്റെ ഇടവേളയില്‍ അദ്ദേഹം മിക്ക ദിവസവും തന്റെ വീട്ടിലെത്തിയിരുന്നു. രാത്രിയില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഏറെ വൈകിയാണ് ശിവശങ്കരന്‍ പുറത്തിറങ്ങിയിരുന്നത്. അതുകൊണ്ടു തന്നെ രാത്രി വൈകിയാണ് ഇദ്ദേഹം പുറത്തിറങ്ങിയിരുന്നതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു.

തന്നെ നശിപ്പിച്ചതിനു പിന്നില്‍ ശിവശങ്കറിനു പങ്കുണ്ട്. യു.എ.ഇ കോണ്‍സുലേറ്റില്‍ നടന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ടായിരുന്നു. കോണ്‍സുലേറ്റില്‍ നിന്നും രാജി വയ്ക്കാന്‍ അദ്ദേഹമാണ് നിര്‍ദേശിച്ചത്. സ്പേസ് പാര്‍ക്കില്‍ ജോലി വാങ്ങി നല്‍കിയത് അദ്ദേഹമായിരുന്നു. ഇതിനു ശേഷം ഇദ്ദേഹമാണ് സര്‍ക്കാരില്‍ ജോലി വാങ്ങി നല്‍കിയത്. താന്‍ ഒരു പുസ്തകം എഴുതിയാല്‍ അത് ബെസ്റ്റ് സെല്ലറായി മാറും. ശിവശങ്കര്‍ സാറിന് എല്ലാ വിശദാംശങ്ങളും അറിയാം. ഇത്തരത്തില്‍ എന്തിനാണ് ഇപ്പോള്‍ ഒരു പുസ്തകം എഴുതിയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

മൂന്നു വര്‍ഷത്തിലേറെയായി ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണ്. തന്നെ നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ഒരു ഫോണ്‍ കൊടുത്ത് നശിപ്പിക്കാന്‍ മാത്രം മണ്ടനാണോ ശിവശങ്കറെന്ന ചോദ്യമാണ് സ്വപ്ന ഉയര്‍ത്തുന്നത്. തനിക്ക് ഒരു കുടുംബമുണ്ട്. ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു പോയിരിക്കുകയാണ്. ഭര്‍ത്താവില്ലാത്ത ഒരു കുട്ടിയുമായി കഴിയുന്ന എല്ലാ ഭാര്യമാര്‍ക്കും ഇത്തരം ചൂഷണം നേരിടേണ്ടി വരുമെന്നു വ്യക്തമാകുമെന്നും സ്വപ്ന സുരേഷ് തുറന്നു പറയുന്നു.

ഒരു ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കാനുള്ള കാരണം ഉണ്ടെന്ന് എനിക്ക് അറിയില്ല. ഞാന്‍ ചതിക്കപ്പെടുകയായിരുന്നു. ശിവശങ്കര്‍ എന്നെ ദുരുപയോഗം ചെയ്യുകയായിരുന്നു. ഞാന്‍ ഇത് തുറന്ന് പറയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. യുഇഇ കോണ്‍സുലേറ്റിന്റെ സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായാണ് ആപ്പിള്‍ ഫോണ്‍ നല്‍കിയത്. അല്ലാതെ ഇത്തരത്തില്‍ ഒരു ചതിയുടെ ഭാഗമായല്ല ശിവശങ്കറിന് ഫോണ്‍ നല്‍കിയത്. മൂന്നു വര്‍ഷത്തിലേറെയായി ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇത്തരത്തില്‍ ലൈഫ് മിഷന്‍ കാര്യങ്ങളെല്ലാം തയ്യാറാക്കിയതിനു പിന്നില്‍ ശിവശങ്കറാണെന്നും സ്വപ്ന വ്യക്തമാക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments