Pravasimalayaly

ഷാജ് കിരൺ മാനസികമായി തളർത്തി, ശബ്ദരേഖ നാളെ പുറത്തുവിടും; ജാമ്യഹർജി നൽകിയത് ഒളിച്ചോടാനല്ലെന്ന് സ്വപ്ന സുരേഷ്

ഷാജ് കിരൺ തൻറെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. ഇന്ന് രാവിലെ വരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. തന്റെ ആവശ്യപ്രകാരമാണ് ഇന്നലെ ഷാജ് വന്നത്. ഇടനിലക്കാരനായാണ് ഷാജെത്തിയത്. രഹസ്യമൊഴി പിൻവലിക്കാൻ തന്നോട് ആവശ്യപ്പെട്ടു. 

ഇന്നലെ ഉച്ചമുതൽ വൈകിട്ട് വരെ ഷാജ് തന്നെ മാനസികമായി പീഡിപ്പിച്ചു. നികേഷ് കുമാർ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാൾക്ക് തന്റെ ഫോൺ കൊടുക്കണമെന്നും ഷാജ് കിരൺ ആവശ്യപ്പെട്ടു. നികേഷ് കുമാർ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീർപ്പ് ചർച്ചയിലെത്തണം. ഒത്തുതീർപ്പിലെത്തിയാൽ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു. 

ഇന്ന് രാവിലെയും ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പണമടക്കം പലതും വാഗ്ദാനം ചെയ്തു, എന്നാൽ താൻ അതിന് വഴങ്ങിയില്ല. എന്താണ് നടന്നതെന്ന് നാളെ വ്യക്തമാക്കും. ശബ്ദരേഖ പുറത്തുവന്നാൽ എല്ലാം വ്യക്തമാകുമെന്നും സ്വപ്ന വിശദീകരിച്ചു. സരിത്തിനെ പൊലീസ് പൊക്കുമെന്ന് നേരത്തെ ഷാജ് കിരൺ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ സംഭവിച്ചെന്നും തന്നെ സരിത്തിനെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലൻസ് ആണ് സരിത്തിനെ കൊണ്ടുപോയെന്ന് പറഞ്ഞതും ഷാജ് കിരൺ ആണെന്നും സ്വപ്‌ന വെളിപ്പെടുത്തി. 

അതേസമയം കെ ടി ജലീലിൻറെ പരാതിയിൽ കൻറോൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യഹർജി നൽകിയത് ഭയം കൊണ്ടെന്നും സ്വപ്‌ന പറഞ്ഞു. അന്വേഷണം തടസ്സപ്പെടുത്താനോ ഒളിച്ചോടാനോ അല്ല ഹർജി നൽകിയത്. കേസുമായി സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Exit mobile version