സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യല്‍ നാളെയും തുടരും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യല്‍ നേരത്തെ അവസാനിപ്പിച്ചെന്ന് സ്വപ്ന പറഞ്ഞുരാവിലെ 11 മണിയോടെയാണ് സ്വപ്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ഓഫീസിലെത്തിയത്. ഇന്ന് ഹാജരാകാന്‍ ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യല്‍ അഞ്ചരമണിക്കൂര്‍ നേരം നീണ്ടു. 164 മൊഴിയില്‍ സ്വപ്ന ഉന്നയിച്ച ആരോപണത്തെ തുടര്‍ന്നാണ് മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചത്.
ചോദ്യം ചെയ്യലിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നറിയിച്ച സാഹചര്യത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. നാളെ ഹാജരാകന്‍ ഇഡി സ്വപ്നയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന നല്‍കിയിട്ടുള്ളത്. മുന്‍മന്ത്രി കെടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും 164 മൊഴിയില്‍ വെളിപ്പെടുത്തലുകളുണ്ട്.