മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ അപസ്മാര ബാധയാൽ സ്വപ്നസുരേഷ് കുഴഞ്ഞ് വീണു. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്ന് ചോദിച്ചു കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്വപ്ന കുഴഞ്ഞ് വീഴുകയായിരുന്നു. സ്വപ്നയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജിനെതിരെ കേസ് എടുത്തതിനെ തുടർന്നാണ് സ്വപ്ന മാധ്യമങ്ങളെ കണ്ടത്.സുഖമില്ലാതിരുന്നതിനെ തുടർന്ന് മാധ്യമങ്ങളെ ഇന്നു കാണാതിരുന്ന സ്വപ്ന അഡ്വ കൃഷ്ണരാജിനെതിരെ കേസെടുത്തതോടെ കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കുകയായിരുന്നു.മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ഷാജ് കിരണിനെതിരെ കേസെടുക്കാതെ തന്റെ അഡ്വക്കേറ്റിനെതിരെ കേസെടുത്ത് തന്നെ വേട്ടയാടുന്നതെന്തിനെന്ന് സ്വപ്ന ചോദിച്ചു. തനിക്കു വേണ്ടി വാദിക്കാൻ ഒരു അഭിഭാഷകനും വരുന്നില്ല. ഒടുവിൽ വന്ന ആളെയും കേസിൽ കുടുക്കി ജയിലിലാക്കുകയാണ്. തന്നെ ഒരു ഭീകരവാദിയെ പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നു പറഞ്ഞ് സ്വപ്ന പൊട്ടിക്കരഞ്ഞു.ഇത്രയുമായപ്പോഴേക്ക് സ്വപ്ന അപസ്മാരലക്ഷണങ്ങൾ കാണിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
UPDATING….