സ്വപ്ന സുരേഷ് ഇനി പാലക്കാട്ട് സന്നദ്ധസംഘടനയിൽ ഉദ്യോഗസ്ഥ

0
420


സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്നു പുതിയ ജോലിയിൽ പ്രവേശിക്കും. ഡൽഹി ആസ്ഥാനമായ സർക്കാരിതര സംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്ടറായി ഇന്നു പാലക്കാട് ചന്ദ്രനഗറിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിൽ ചുമതലയേൽക്കും. ഇക്കാര്യം എച്ച്.ആർ.ഡി.എസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം. 

വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിത്വമായാണ് സ്വപ്നയെ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ആരും ജോലി നൽകുന്നില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. 

Leave a Reply