സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്
യൂറോ കപ്പ് ഫുട്‌ബോള്‍ ഇ ഗ്രൂപ്പില്‍ സ്വീഡന് ആദ്യ ജയം. സ്ലോവാക്യയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചാണു സ്വീഡന്‍ ജയമറിഞ്ഞത്.
ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിനെ സമനിലയില്‍ തളച്ച സ്വീഡന്‍ രണ്ടാം മത്സരത്തില്‍ അവരുടെ ആദ്യ ജയം കണ്ടെത്തി. ഗോളടിക്കാന്‍ ഏറെ കഷ്‌ടപ്പെട്ട സ്വീഡന് ഒരു പെനാല്‍റ്റിയാണു രക്ഷയായത്. മത്സരത്തിന്റെ 77-ാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് കൈ്വസണെ ഗോള്‍ കീപ്പര്‍ മാര്‍ട്ടിന്‍ ദുബ്രവ്‌ക വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത എമില്‍ ഫോര്‍സ്‌ബഗ് സമ്മര്‍ദ്ദങ്ങളെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
രണ്ട് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ സ്വീഡനാണ് ഒന്നാമത്. സ്ലോവാക്യ രണ്ട് കളികളില്‍നിന്നു മൂന്നു പോയിന്റുമായി പിന്നാലെയുണ്ട്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 58 ശതമാനം സമയത്തും പന്ത് സ്ലോവാക്യന്‍ താരങ്ങളുടെ പക്കലായിരുന്നു. ബുധനാഴ്‌ച നടക്കുന്ന അവസാന റൗണ്ട് മത്സരങ്ങളോടെ മാത്രമേ ഇ ഗ്രൂപ്പിലെ നോക്കൗട്ട് ടീമുകളെ അറിയാനാകു. അന്നു നടക്കുന്ന മത്സരങ്ങളില്‍ സ്വീഡന്‍ പോളണ്ടിനെയും സ്ലോവാക്യ സ്‌പെയിനെയും നേരിടും.
പന്തടക്കത്തില്‍ മുന്നിലായിരുന്ന സ്ലോവാക്യയേക്കാള്‍ മികച്ച ആക്രമണം നടത്താന്‍ സ്വീഡനായിരുന്നു. ദുബ്രവ്‌കയുടെ മികച്ച സേവുകളാണു സ്വീഡനെ തടഞ്ഞത്. സ്വീഡിഷ് സ്‌ട്രൈക്കര്‍ ഇസാക് കളം നിറഞ്ഞു കളിച്ചു. താരത്തിനു ഗോളടിക്കാനുള്ള ഭാഗ്യമുണ്ടായില്ല. പന്ത് കൂടുതല്‍ സമയം കൈവശം വച്ചെങ്കിലും ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ സ്ലോവാക്യന്‍ താരങ്ങള്‍ക്കായില്ല. ഈ ജയം സ്വീഡന്റെ നോക്കൗട്ട് സാധ്യതയില്‍ നിര്‍ണായകമാണ്. 2004 ലാണ് സ്വീഡന്‍ അവസാനം യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്നത്.
ക്ര?യേഷ്യ കുരുങ്ങി
ചെക്ക് റിപ്പബ്ലിക്കിനെതിരേ നടന്ന ഡി ഗ്രൂപ്പ് മത്സരത്തില്‍ ക്ര?യേഷ്യ സമനില വഴങ്ങി. പീറ്റര്‍ ഷിസ്‌കിന്റെ 37-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളില്‍ ചെക്ക് മുന്നിലെത്തിയിരുന്നു. ഇവാന്‍ പെരിസിച്ച് 47-ാം മിനിറ്റില്‍ നേടിയ ഗോളാണു ക്ര?യേഷ്യയെ തോല്‍വിയില്‍നിന്നു രക്ഷിച്ചത്. ചെക്കി രണ്ട് കളികളില്‍നിന്നു മൂന്നു പോയിന്റും ക്ര?യേഷ്യക്ക് രണ്ട് കളികളില്‍നിന്ന് ഒരു പോയിന്റുമാണ്.