Sunday, September 29, 2024
HomeFOODതന്തൂരി ചിക്കൻ ഉണ്ടാക്കാം

തന്തൂരി ചിക്കൻ ഉണ്ടാക്കാം




1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ
2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്)
3:പട്ട -3 എണ്ണം
4:ഗ്രാമ്പൂ- 6 എണ്ണം
5:ഏലക്ക -5 എണ്ണം ഏലയ്ക്ക – കറുത്ത ഏലയ്ക്കാ-3 എണ്ണം.
6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ
7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ
8: ജാതിപത്രി-കുറച്ച്
9: ഉണക്കമുളക്-12 എണ്ണം
10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്
11: തക്കോലം-1
12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം


1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക. തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക ആവശ്യാനുസരണം എടുക്കാം.

തന്തൂരി മസാല റെഡിയായി കഴിഞ്ഞു.

തന്തൂരി ചിക്കൻ ചേരുവകൾ


1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)( അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം)
2: ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾ സ്പൂൺ( അല്ലെങ്കിൽ പൗഡർ എടുക്കുക. )
3: കാശ്മീരി മുളകുപൊടി-3 ടേബിൾ സ്പൂൺ ( നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)
4: മഞ്ഞൾപൊടി-കാൽ ടീസ്പൂൺ (ഓപ്ഷണൽ )
6: തന്തൂരി മസാല പൊടി- 2 ടേബിൾ സ്പൂൺ
7: കസ്തൂരി മേത്തി- 1/2 ടേബിൾ സ്പൂൺ
8: തൈര്-3 ടേബിൾ സ്പൂൺ ( നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)(. ഒട്ടും വെള്ളമില്ലാതെ തൈര് വേണം എടുക്കാൻ )
9:നാരങ്ങാനീര്-2 ടേബിൾ സ്പൂൺ
10: ഉപ്പ് ആവശ്യത്തിന്
11: ഓയിൽ-2 ടേബിൾ സ്പൂൺ ( നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)
12: റെഡ് കളർ ( ഞാൻ വളരെ കുറച്ചേ ചേർത്തിട്ടുള്ള ഉള്ളൂ ) ( ഓപ്ഷണൽ)
13: ഗാർണിഷ് ചെയ്യാൻ വേണ്ടി: സബോള തക്കാളി ,
പച്ചമുളക് ,മല്ലിയില .
. ചിലർ കടലമാവ് ചേർക്കാറുണ്ട് ഞാൻ ചേർത്തിട്ടില്ല.

തയ്യാറാക്കുന്ന വിധം .


1:ചിക്കൻ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് 1 നന്നായി തുടയ്ക്കുക .ശേഷം ചിക്കൻ എല്ലാ ഭാഗം കത്തികൊണ്ട് വരഞ്ഞ് കൊടുക്കുക.വരഞ്ഞു കൊടുക്കുമ്പോൾ മുറിഞ്ഞു പോകരുത് പ്രത്യേകം ശ്രദ്ധിക്കണം ചെറുതായി വരയുക. മസാല നന്നായി ഉള്ളിൽ പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം ചിക്കൻ അൽപം ഉപ്പും, കാശ്മീരി മുളകുപൊടിയും, മഞ്ഞൾപൊടി,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും,നാരങ്ങാനീരും പുരട്ടി, അരമണിക്കൂർ വെക്കുക.
2:ശേഷം ഒരു പാത്രത്തിലേക്ക് 6 മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ചിക്കനിൽ നന്നായി തേച്ചു കൊടുക്കുക. ശേഷം നൂൽ ഉപയോഗിച്ച് ചിക്കൻറെ കാലും ,ചിറകും നന്നായി കെട്ടി വെക്കുക. ഇത് കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കുക.
ഒവർ നൈറ്റ് വെക്കുകയാണെങ്കിൽ അതാണ് നല്ലത്. ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം 10 മിനിറ്റ് പുറത്ത് വെക്കുക.
3: ശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 200 ഡിഗ്രിയിൽ 1 മണിക്കൂർ ഗ്രിൽ ചെയ്തെടുക്കുക. ഇടയ്ക്ക് ചിക്കൻ-1 തിരിച്ചിട്ടു കൊടുക്കണം പിന്നെ കുറച്ച് ഓയിൽ ബ്രഷ് ചെയ്തു കൊടുക്കണം.

തന്തൂരി ചിക്കൻ റെഡിയായി കഴിഞ്ഞു.
ഓ വൻ ഇല്ലാത്തവർ പാനിൽ വെച്ച് ചെറുതീയിൽ ചെയ്യുക.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments