‘കെ വി തോമസ് നിര്‍ദ്ദേശം ലംഘിച്ചു’; നടപടി കെപിസിസി തീരുമാനിക്കുമെന്ന് നേതാവ് താരീഖ് അന്‍വന്‍

0
340

തിരുവനന്തപുരം: കെ വി തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് നേതാവ് താരീഖ് അന്‍വന്‍. കെപിസിസിയുടെ നിര്‍ദ്ദേശമനുസരിച്ചാവും ഹൈക്കമാന്‍ഡ് തീരുമാനമെന്നും താരീഖ് അന്‍വന്‍ പ്രതികരിച്ചു. കെപിസിസിയുടെ നിര്‍ദ്ദേശം കെ വി തോമസ് ലംഘിച്ചു. സെമിനാറിനെക്കുറിച്ച് തന്നോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാല്‍, കെപിസിസിയുടെ നിര്‍ദ്ദേശം മറ്റൊന്നാണ്. അടുത്ത നടപടി നാളെ തീരുമാനിക്കുമെന്നും താരീഖ് അന്‍വന്‍ കൂട്ടിച്ചേര്‍ത്തു. എഐസിസി അച്ചടക്ക സമിതി സെക്രട്ടറി കൂടിയാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വന്‍.


ഹൈക്കമാന്‍ഡ് വിലക്കിനെ വെല്ലുവിളിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് കെ വി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചെതെന്ന് കെ വി തോമസ് തുറന്നടിച്ചു. സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും താന്‍ ജന്‍മം കൊണ്ട് കോണ്‍ഗ്രസ്സാണെന്നും പാര്‍ട്ടിക്ക് പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply