ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍

0
157

ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളജ് അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഇന്നലെ രാത്രിയാണ് പ്രൊഫസറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗ്യാന്‍ വാപി മസ്ജിദിലെ കിണറ്റില്‍ ശിവലിംഗം കണ്ടെത്തി എന്നതിനെതിരെയാണ് ഫ്രൊഫസര്‍ രത്തന്‍ ലാല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. 

ഇതിനെതിരെ ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രൊഫസര്‍ക്കെതിരെ ചൊവ്വാഴ്ച  പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
 

Leave a Reply