Sunday, November 24, 2024
HomeNewsKeralaപുന്നോല്‍ ഹരിദാസന്‍ വധം: പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്‍കിയ അധ്യാപിക അറസ്റ്റില്‍,പിന്നാലെ വീടിന്...

പുന്നോല്‍ ഹരിദാസന്‍ വധം: പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്‍കിയ അധ്യാപിക അറസ്റ്റില്‍,പിന്നാലെ വീടിന് നേരെ ബോംബേറ്

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ളിവില്‍ താമസിപ്പിച്ചു എന്ന കുറ്റത്തിന് വീട്ടുടമസ്ഥന്‍ പ്രശാന്തിന്റെ ഭാര്യ പി എം രേഷ്മയെയും (42) പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയാണ് അറസ്റ്റിലായ രേഷ്മ. ഭര്‍ത്താവ് പ്രശാന്ത് സിപിഎം അനുഭാവിയാണ്. രേഷ്മ രേഷ്മ വഴിയാണു വീട്ടില്‍ താമസിക്കാന്‍ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.

ആര്‍എസ്എസ് പ്രാദേശിക നേതാവ് കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസിനെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് ഇയാള്‍ പിടിയിലായത്.

അതേസമയം പ്രതി ഒളിച്ചിരുന്ന വീടിന് നേര്‍ക്ക് ബോംബേറ്. ഇന്നലെ രാത്രിയാണ് ബോംബേറ് ഉണ്ടായത്. വീടിന് ചുറ്റുമുള്ള ജനല്‍ച്ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. വിവരം അറിഞ്ഞ് രാത്രി പതിനൊന്നുമണിയോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് നേര്‍ക്ക് രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ ആര്‍എസ്എസ് പ്രാദേശിക നേതാവ് നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയായിരുന്നു ബോംബേറ് ഉണ്ടായത്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന് സുരക്ഷ ശക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments