Sunday, January 19, 2025
HomeNewsകേരളത്തിന് നൽകിയ 10 ലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിന് നൽകിയ 10 ലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന്ന്ന ൽകിയ പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടിയതായി ഹൈബി ഈഡൻ എംപി. വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഹൈബി ഈഡൻ വ്യക്തമാക്കി. ടി എൻ പ്രതാപൻ എംപിയോടൊപ്പമാണ് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയതെന്ന് ഹൈബി ഈഡൻ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

ഇന്ത്യയിൽ ആദ്യം കൊവിഡ് 19 റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് ടിപിആർ ഉയരുമ്പോഴും കേന്ദ്ര സർക്കാർ ആവശ്യമായ വാക്സിൻ നൽകുന്നില്ലെന്നത് പ്രതിസന്ധിയാണെന്ന് അറിയിച്ചെന്നാണ് ഹൈബി ഈഡൻ പറയുന്നത്. “കേരളത്തിലെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് ടി എൻ പ്രതാപൻ എംപിയോടൊപ്പം നിവേദനം നൽകി. ഇന്ത്യയിൽ ആദ്യം കൊവിഡ് 19 റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴും കേസുകൾ അധികമാണ്. ടിപിആറും ദിനേന വർധിച്ചുവരുന്നു. രോഗപ്രതിരോധത്തിന്‍റെ പേരിൽ അടച്ചിടുന്ന നടപടി എക്കാലത്തേക്കും പ്രായോഗികമല്ല. വേണ്ടത് വാക്സിനേഷനാണ്. എന്നാൽ സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ കേന്ദ്ര സർക്കാർ നൽകുന്നില്ല. ഇത് വലിയ പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി” എംപി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments