മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറഞ്ഞു; ഹ്രസ്വ കാലത്തേക്ക് വരുന്ന പ്രവാസികൾക്ക് ക്വാറന്റീൻ വേണ്ട: ആരോഗ്യമന്ത്രി

0
246

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ ആഴ്ച വ്യാപനത്തോത് പതിനാറ് ശതമാനായി കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി . വിദേശത്ത് നിന്ന് ഏഴ് ദിവസത്തിൽ താഴെ വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. ഹ്രസ്വ കാലത്തേക്ക് വരുന്നവർ കേന്ദ്ര മാർഗ നിർദേശ പ്രകാരം പരിശോധന നടത്തണം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്ക്,പി പി ഇ കിറ്റ് തുടങ്ങിയവ ഉറപ്പാക്കണെമന്നും മന്ത്രി നിർദേശിച്ചു.പാലിയേറ്റിവ് കെയർ പരിചരണം ഉറപ്പാക്കുന്നതിന് മാർഗനിർദേശം പുറപ്പെടുവിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് സാഹചര്യത്തില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ സഹകരണം കൂടി ഉറപ്പാക്കി രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിന് യോഗം കൂടിയിരുന്നു. സര്‍ക്കാര്‍, സന്നദ്ധ മേഖലയിലുള്ള ധാരാളം പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ നിലവില്‍ കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നുണ്ട്. ഗുരുതരമല്ലാത്ത പാലിയേറ്റീവ് രോഗികളെ ആശുപത്രികളിലേക്ക് മാറ്റാതെ വീടുകളില്‍ പോയി ശാസ്ത്രീയമായ പരിചരണം നല്‍കുവാന്‍ എല്ലാ യൂണിറ്റുകളള്‍ക്കും കഴിയണം. സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും യോഗത്തിൽ ആരോഗ്യമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.

സന്നദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ക്കും വോളന്റിയര്‍മാര്‍ക്കും കൊവിഡ് രോഗികളുടെ പരിചരണത്തില്‍ പരിശീലനം നല്‍കിവരുന്നു. മുഴുവന്‍ നഴ്‌സുമാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം ലഭിച്ചു എന്നുറപ്പാക്കണം. രോഗികളുടെ ചികിത്സക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ അതാതു ജില്ലയിലെ ഡോക്ടര്‍മാര്‍ക്ക് ഫോണ്‍ മുഖാന്തരം നല്‍കുവാന്‍ കഴിയും. ഇസഞ്ജീവിനി പ്ലാറ്റഫോമും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

Leave a Reply