തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് സിപിഐഎം ജില്ലാ നേതൃത്വം. പരാജയം സർക്കാരിനെതിരായ വിധിയെഴുത്തല്ല. തോൽവി അവിശ്വസനീയമാണ്. വ്യത്യസ്‍തമായ ജനവധിയാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പിനെ നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ നേതൃത്വമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയും മന്ത്രിമാരുടെ പരിപാടിയും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടത്തിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കോ പാർട്ടി സെക്രട്ടറിക്കോ ഇതിൽ ബന്ധമില്ലെന്നും സിഎൻ മോഹനൻ പറഞ്ഞു.
അതിനിടെ ഗംഭീര വിജയവഴിയിൽ മുന്നേറുന്ന ഉമാ തോമസിനെ അനുമോദിച്ച് കെ.വി തോമസും രംഗത്ത് വന്നു. ഉമയുടേത് മികച്ച വിജയമാണെന്നും ജയത്തിന് ഉമയയേയും പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളേയും അഭിനന്ദിക്കുന്നതായും കെ.വി.തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനമാണ് അന്തിമമായി അംഗീകരിക്കേണ്ടത്. ഇന്ന് രാവിലേയും പലരുമായി ചര്‍ച്ച ചെയ്തപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായ ട്രന്‍ഡാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അതില്‍ നിന്ന് വ്യത്യമായി എന്തുകൊണ്ടാണ് ഇതിങ്ങനെയാണ് സംഭിച്ചതെന്ന് കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമെ പറയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.