Monday, September 30, 2024
HomeNewsKeralaസര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ചത് മൂന്നുമാസത്തേക്ക് കൂടി നീട്ടി

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ചത് മൂന്നുമാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ച ഉത്തരവ് മൂന്നുമാസത്തേക്ക് കൂടി നീട്ടി. ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. 

ലാസ്റ്റ് ഗ്രേഡ്, പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമല്ല. കഴിഞ്ഞ ഡിസംബറില്‍ ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി മാര്‍ച്ച് വരെ നീട്ടിയിരുന്നു. ഒരു മാസത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ലീവ് സറണ്ടറായി ലഭിക്കുന്നത്. 

ഒരു വര്‍ഷത്തെ അവധിയില്‍ 30 അവധികള്‍ സറണ്ടര്‍ ചെയ്യാം. നാലാം തവണയാണ് ലീവ് സറണ്ടര്‍ സര്‍ക്കാര്‍ മരവിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഒരു തവണ ലീവ് സറണ്ടര്‍ പിഎഫില്‍ ലയിപ്പിക്കുകയും ചെയ്തു.
 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments