Pravasimalayaly

റദ്ദാക്കിയത് ആറായിരം വിമാനങ്ങള്‍, ട്രെയിന്‍ സര്‍വീസുകളും നിലച്ചു, ചൈനയില്‍ എന്തു സംഭവിക്കുന്നു?

ചൈനയില്‍ സൈനിക അട്ടിമറി നടന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ., ആറായിരം വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര-പ്രാദേശിക സര്‍വീസുകള്‍ ഉള്‍പ്പെടെ അറുപത് ശതമാനം വിമാനങ്ങള്‍ റദ്ദ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. 

ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹൈസ്പീഡ് റെയില്‍ സര്‍വീസുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം ക്യാന്‍സല്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, വാര്‍ത്തകളോട് ചൈനയുടെ ഭാഗത്തുനിന്ന് ഇതുവരെയും പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. 

ശനിയാഴ്ചയാണ് ചൈനയില്‍ സൈനിക അട്ടിമറിയുണ്ടായെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നത്. 

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ലി ഖിയോമിങ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തെന്നാണ് അഭ്യൂഹം. ചൈനീസ് വ്യോമപാതയില്‍ വിമാനങ്ങളില്ലാത്തതിന്റെ ദൃശ്യങ്ങള്‍ ഫ്‌ലൈറ്റ് മോണിറ്ററിങ് വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഉസ്ബക്കിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷി മടങ്ങിയിരുന്നു. 

Exit mobile version