കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച് പൂട്ടിയ മള്‍ട്ടിപ്ലക്സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. ഇതിന് മുന്നോടിയായി മാസം 22 ന് തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും. 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും നികുതിയിളവ് അടക്കമുള്ള ചില ആവശ്യങ്ങള്‍ ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നു. വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്. ഇക്കാര്യങ്ങളിലടക്കം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിയേറ്ററുകള്‍ തുറക്കാനാണ് ഇന്ന് ചേര്‍ന്ന യോഗം തീരുമാനമെടുത്തത്.
തമിഴ് സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയ ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്ടര്‍’ കേരളത്തിലേക്ക്. ഒക്ട്ടോബര്‍ 25 കേരളത്തിലെ തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് ചെയ്യുന്നത് ശിവകാര്‍ത്തികേയന്‍ സിനിമയായ ഡോക്ടറായിരിക്കും. നൂറിലധികം സ്‌ക്രീനുകളിലാണ് ഡോക്ടര്‍ റിലീസാകുന്നത്. ജോജു ചിത്രം സ്റ്റാറാണ് തീയേറ്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രം. തമിഴ്നാട്ടില്‍ ഒക്ടോബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. മൂന്നു ദിനം കൊണ്ട് 28 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും സിനിമ വാരിയത്