എം ജി സർവകലാശാലയിലെ സർട്ടിഫിക്കറ്റുകൾ കാണാതായ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരിക്കുന്ന ലോക്കർ മുറി സേഫ് കസ്റ്റഡിയിൽ വെക്കാൻ വൈസ്ചാൻസിലർ കൂടിയായ ഗവർണർ അടിയന്തര നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
വിഷയത്തിൽ ഹൈക്കോടതി ജഡ്ജിയുടെ മേൽ നോട്ടത്തിൽ ജുഡീഷ്യൽ സ്കൂട്ടണി നടത്താൻ നടപടി വേണംവ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലെ പ്രതികളായ കെ വിദ്യയയും ,നിഖിൽ തോമസും ഒളിവിൽ പോയിരിക്കുകയാണ്.ഇവരെ കണ്ടെത്താൻ പത്രത്തിൽ പരസ്യം കൊടുക്കണമെന്നും, വാണ്ടഡ് കുറ്റാവാകളായി പ്രഖ്യാപിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.ആക്രാന്തകാരായ ഒരു പറ്റം ആളുകളുടെ അധികാര മോഹമാണ് ഇപ്പോൾ ശരവകലാശാലകളിൽ നടക്കുന്നത്.
വിദേശ സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിക്കുന്ന സംവിധാനങ്ങൾ ഉണ്ട് എന്നാൽ ഇത്തരം സംവിധാനങ്ങൾ കേരളത്തിൽ ഇല്ലവ്യാജ സർട്ടിഫിക്കറ്റുകൾ പറക്കുന്ന സ്ഥലമായി കേരളം മാറിയിരിക്കുന്നതിനാൽ, കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മുന്നിൽ പരിഹാസപാത്രമായി മാറിയിരിക്കുകയാണന്നും തിരുവഞ്ചൂർ കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.