തിരുവനന്തപുരം: തൊടുപുഴയില്‍ പി.ജെ ജോസഫിനെ നേരിടാനായി കേരളാ കോണ്‍ഗ്രസ്-എം യുവാവിനെ രംഗത്തിറക്കാന്‍ സാധ്യത. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയ അഡ്വ. റോണി മാത്യു തന്നെയാവും ഇക്കുറി പി.ജെ ജോസഫിനെ നേരിടുക.യെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ . കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെ തുടര്‍ന്ന് കെഎസ്്‌സി സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായ റോണി മികച്ച സംഘാടകന്‍ കൂടിയാണ്. െതാടുപുഴ സീറ്റ് ആദ്യം വേണ്ടെന്ന നിലപാടായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്. എന്നാല്‍ കോതമംഗലം സ്വദേശിയായ അഡ്വ. റോണിയെ മത്സരിപ്പിച്ചാല്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഒടുവില്‍ കേരളാ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തതെന്നാണ് സൂചന. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് റോണി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലെല്ലാം ജോസ് കെ മാണിയ്ക്കായി സജീവമായി രംഗത്തുണ്ടായിരുന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റോണിയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മുന്നണി ധാരണപ്രകാരം ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‌കേണ്ടിവന്നതിനാലാണ് റോണിയ്ക്ക് മത്സരിക്കാന്‍ കഴിയാതെ വന്നത്. പി.ജെ ജോസഫിനെതിരേ യുവാക്കളായ ആരേയെങ്കിലും മത്സരിപ്പിക്കണമെന്ന നിര്‍ദേശം സിപിഎം നേതൃത്വവും കേരളാ കോണ്‍ഗ്രസിനു നല്കിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ ജോസ് കെ മാണിയുടെ പ്രത്യേക താത്പര്യത്തില്‍ അഡ്വ. റോണി മാത്യു തൊടുപുഴയില്‍ പോരാട്ടത്തിനിറങ്ങാന്‍ സാധ്യത