തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ പിതാവിന്റേതും കൊലപാതകമെന്ന് പൊലീസ്. ക്രൈംബ്രാഞ്ച് കുട്ടിയുടെ പിതാവ് ബിജുവിനെ കഴുത്തുഞ്ഞെരിച്ച് കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. പിന്നീട് ബിജുവിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം റീപോസ്റ്റ്മാര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇതോടെ കുട്ടികളു അമ്മയെ നുണപരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ഇളയ മകനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദിനെ കോടതി 21 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. പ്രതിക്ക് മൂന്നു ലക്ഷത്തി എണ്‍പത്തി ഒരായിരം രൂപ പിഴയും വിധിച്ചു. മുട്ടം കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 21 വര്‍ഷത്തില്‍ 19 വര്‍ഷം കഠിന തടവാണ്.
2018 മെയ് 23നാണ് കേസിന് ആസ്പദമായ സംഭവുണ്ടായത്. ഭാര്യവീട്ടില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബിജുവിന്റെ ഭാര്യ ആണ്‍സുഹൃത്തിനൊപ്പം താമസിക്കാന്‍ ആരംഭിച്ചു. ഇതിനു പിന്നാലെ ആണ്‍സുഹൃത്ത് ബിജുവിന്റെ മക്കളെ ഉപദ്രവിക്കുകയും ഈ ഉപദ്രവത്തില്‍ മൂത്ത മകന്‍ കൊല്ലപ്പെടുകയും ചെയ്തു. 2019ലായിരുന്നു ഈ സംഭവം. ഇതോടെ ബിജുവിന്റെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്നാണ് ബിജുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്തിയത്.
അതേസമയം തൊടുപുഴ പോക്‌സോ കോടതിയാണ് അരുണിനെതിരായ ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വര്‍ഷം തടവ് ശിക്ഷ.2019ലാണ് കേസിന് ആസ്പദമായ സംഭവം. മൂന്നര വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുണ്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ ഏഴ് വയസുകാരനായ സഹോദരനെ 2019ല്‍ ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ലൈംഗികാതിക്രമത്തിന്റെ കാര്യം പുറത്തായത്.