2020-21 കാലയളവിൽ കേന്ദ്രാവിഷ്കൃത പദ്ധതി ആയ, പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന (പി.എം ജിഎസ്.വൈ) യിൽ ഉൾപ്പെടുത്തി പാമ്പാടി ബ്ലോക്കിലെ കൂരോപ്പട പഞ്ചായത്തിൽ പുനർ നിര്മ്മിക്കുന്ന കന്നുകുഴി – ളാക്കാട്ടൂർ – ഉറുമ്പിൽപടി – എസ്.എച്ച് കുരിശുപടി – പായിക്കാട്ടുപടി – പൗവത്ത് വടകരപ്പടി റോഡിന്റെ പുനർ നിര്മ്മാണ ഉല്ഘാടനം ഇന്നലെ പങ്ങട, റവ. ഡോ: ജോര്ജ് വാവാനികുന്നേൽ പാരിഷ് ഹാളിൽ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എം ൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം. പി നിർവഹിച്ചു.
കൂരോപ്പട ഗ്രാമ പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കൂടി കടന്നു പോകുന്ന എട്ടു കിലോമീറ്റർ നീളമുള്ള ഈ റോഡിന്റെ പണി പൂർത്തിയാകുന്നതോടുകൂടി ആയിരക്കണക്കിന് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുവാൻ സാധിക്കും എന്ന് എം പി ഉല്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അഞ്ചു വര്ഷത്തേക്കുള്ള പരിപാലനം അടക്കമുള്ള നിര്മാണ ചെലവ് 4.93 കോടിയാണ്. ഉറവക്കൽ – കൂരോപ്പട റോഡിൽ നിന്നും ആരംഭിച്ച് എസ്. എച്ച് കുരിശുപടി കന്നുകുഴി വഴി ളാക്കാട്ടൂർ കവലക്കു സമീപം എത്തിച്ചേരുന്ന റോഡിൽ 2 കലുങ്ക് നിര്മാണവും ഡ്രെയിനേജ് വർക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 3.75 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. ജനുവരി ആദ്യ വാരം നിർമ്മാണ പ്രവര്ത്തികൾ പൂര്ത്തീകരിക്കും.
യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ, ജില്ലാ പഞ്ചായത്ത് മെമ്പര് രാധ വി നായര്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്മാരായ ടി. എം ജോര്ജ്, അനീഷ് പന്താക്കൽ, ബെറ്റി റോയി, പഞ്ചായത്ത് മെമ്പര്മാരായ ദീപ്തി ദിലീപ്, രാജമ്മ ആന്ഡ്രൂസ് , ടി. ജി മോഹനൻ, ഷീല മാത്യൂ, അമ്പിളി മാത്യു, അനിൽ കൂരോപ്പട, എക്സിക്യൂട്ടീവ് എഞ്ചിനീയര് (പി.എം.ജി.എസ്.വൈ) സുമ പി. സുരേന്ദ്രൻ, പങ്ങട എസ്.എച്ച് ചർച്ച് വികാരി ഫാദർ ജോൺ കൊച്ചുമല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ. എസ് വിനോദ്, ടി. കെ കുര്യാക്കോസ്, സാബു.സി കുര്യൻ, ഇ. കെ സോമൻ, ഫിലിപ്പ് തകിടിയേൽ, ടി. എം ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. തോമസ് ചാഴികാടൻ എം പി