കോട്ടയം: മുനിസിപ്പാലിറ്റിയിലെ എസ് എച്ച് മൗണ്ട് റോഡും, തിരുവാറ്റ – നട്ടാശ്ശേരി റോഡും ബി. എം & ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 2022 -2023ലെ സംസ്ഥാന ബഡ്ജറ്റിൽ നാലു കോടി രൂപ വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴികാടൻ എം പി ധനമന്ത്രി കെ എൻ ബാലഗോപാലിനെ നേരിൽ കണ്ട് നിവേദനം നൽകി.
എം സി റോഡിനെയും, കോട്ടയം – ചുങ്കം – മെഡിക്കൽ കോളേജ് റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡുകൾ ആണ് ഇവ. നേരത്തെ എം പി യുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് വിഭാഗം ചീഫ് എൻജിനീയർക്ക്ബഡ്ജറ്റ് പ്രൊപ്പോസലിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നു. തുക അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും എംപി അറിയിച്ചു.