പ്രേക്ഷക പ്രശംസ നേടി ഹ്രസ്വചിത്രം തൂമ്പ്

0
78

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ദിവസേനയെന്നോണം വര്‍ധിച്ചുവരുന്ന കാലത്ത് അവര്‍ക്ക് സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുകയാണ് ‘തൂമ്പ്’ എന്ന ഷോര്‍ട്ട് ഫിലിം. ആന്റണി ജോസഫ് ടി രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രാഖി ഹരിപ്രസാദും ജിതിന്‍ വയനാടുമാണ്. കാര്‍ത്തിക് ശങ്കര്‍ അതിഥി താരമായും എത്തുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് യുട്യൂബില്‍ ലഭിക്കുന്നത്.

സിനിമതാരം വിഷ്ണു ഉണ്ണികൃഷ്ണൻ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് കോട്ടയം പാമ്പാടി സ്വദേശി നിതിൻ ജോൺസൺ ഫിലിപ്പാണ്.

Leave a Reply