തൃക്കാക്കര: തെരഞ്ഞെടുപ്പിൽ കെ റെയിൽ ചർച്ച ചെയ്യാനാവാതെ ഇടതുമുന്നണി ഇരുട്ടിൽ തപ്പുകയാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് ആരോപിച്ചു. തൃക്കാക്കര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് വെണ്ണല മണ്ഡലം കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാൻസിസ് ജോർജ്.

സിൽവർ ലൈനിനെതിരെ അഭൂതപൂർവമായ ജനകിയ മുന്നേറ്റമാണ് സംസ്ഥാനത്തു നടന്നത്. സർക്കാരിൻറെയും പൊലീസിന്റെയും ധാർഷ്ട്യവും കരുത്തും പ്രയോഗിച്ചിട്ടും ജനക്കൂട്ടം തളർന്നില്ല. കല്ലിടുന്നതിനെ എതിർക്കാനും ഇട്ടതൊക്കെ പിഴുതെടുത്തു വലിച്ചെറിയാനും ധൈര്യം കാണിച്ച ജനങ്ങൾ തങ്ങളുടെ കുടുംബത്തിൻറെ ഭാവിയെക്കുറിച്ചും ജീവിക്കാൻ കിടപ്പാടം ഇല്ലാതാകുന്നതിനെക്കുറിച്ചും ആശങ്കകുലരായിരിക്കെ സർക്കാർ നിക്ഷേതന്മക നിലപാടുമായി മുന്നോട്ടു പോകുകയാണ്. ഇവിടെ അതിജീവനവും സ്വന്തം കുടുംബത്തിൻറെ സംരക്ഷണവുമാണ് ജനങ്ങൾക്ക് പ്രധാനം, അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു ഇടതു സർക്കാരിൻറെ ഭരണത്തിൻ കിഴിൽ സ്വന്തം മണ്ണിൽ നിന്നും ജനങ്ങൾ വലിച്ചെറിയപെടുന്നു എന്നതാണ് ഇപ്പോഴത്തെ സർക്കാരിൻറെ അപചയമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.ൽ.എ, ഷാഫി പറമ്പിൽ എം ൽ എ , യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ്, മുൻ എം പി കെ പി ധനപാലൻ, ആര്യാടൻ ഷൌക്കത്ത്, ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പ്രസംഗിച്ചു