തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആദ്യഫലം എത്തി,83 വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നില്‍.പോസ്റ്റല്‍ വോട്ടുകളുടെ എണ്ണമാണ് പുറത്ത് വരുന്നത്.യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ് നിലവില്‍ എണ്ണിക്കൊണ്ടിരിക്കുന്നത്.തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സര്‍വീസ്, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ യുഡിഎഫിന്റെ ഉമാ തോമസ് തന്നെയായിരുന്നു മുന്നില്‍. ആറ് വോട്ട് ഉമാ തോമസിനും നാല് വോട്ട് ജോ ജോസഫിനും ലഭിച്ചു.
ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കും. രാഷ്ട്രീയ പാര്‍ട്ട് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂം തുറന്നത്. സ്ഥാനാര്‍ത്ഥികളില്‍ ഉമ തോമസ് മാത്രമാണ് എത്തിയിട്ടുണ്ടായിരുന്നുള്ളു. സിപിഐഎം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.സ്വരാജും എത്തിയിരുന്നു.എട്ടരയോടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. 11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും.