കനത്ത മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും അനിശ്ചിതത്വത്തില്‍

0
32

മഴ മൂലം മാറ്റിവച്ച പൂരം വെടിക്കെട്ട് തുടങ്ങാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ തൃശൂര്‍ നഗരത്തില്‍ വീണ്ടും കനത്ത മഴ. ഇതേതുടര്‍ന്ന് വെടിക്കെട്ട് നടത്തുന്ന കാര്യം അനിശ്ചിതത്വത്തിലായി. ഇന്ന് രാത്രി ഏഴ് മണിക്ക് വെടിക്കെട്ട് നടത്താനായിരുന്നു കലക്ടര്‍ വിളിച്ച യോഗത്തിന്റെ തീരുമാനം. മഴ വിലയിരുത്തിയാവും വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ച മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന സന്ദര്‍ഭത്തില്‍ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചിരുന്നു.

ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമാകുകയായിരുന്നു. അത് രാത്രി വൈകിയും തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പിന്നീട് അര്‍ദ്ധരാത്രിയോടെ ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു

Leave a Reply