Pravasimalayaly

 തൃശൂർ പൂരം മെയ് 10ന്; നാലിന് കൊടിയേറ്റം 

കൊവിഡ് മഹാമാരിയെത്തുടർന്ന് രണ്ട് വർഷം ആഘോഷങ്ങൾക്ക് ഇടവേള കൊടുത്ത തൃശൂർ പൂരം ഇത്തവണ ഗംഭീരമായി ആഘോഷിക്കാനൊരുങ്ങുന്നു. മെയ് 4നാണ് പൂരം കൊടിയേറുന്നത്. 10നും 11നും പൂരം നടക്കും. സാംപിൾ വെടിക്കെട്ട് എട്ടാം തിയ്യതി നടക്കും. തൃശൂർ പൂരം ആനെയഴുന്നള്ളിപ്പിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് നാട്ടാന നിരീക്ഷണ സമിതി കലട്രേറ്റിൽ യോഗം ചേരും.

കലക്ടർ അധ്യക്ഷത വഹിക്കും. കുടമാറ്റസമയത്ത് എൽഇഡി പിടിപ്പിച്ച കുടകളും കൗതുകവസ്തുക്കളും കയറ്റുന്നത് ഒഴിവാക്കണമെന്ന് ആലോചിക്കുന്നുണ്ട്. എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാൻ 85 ആനകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യവൈദ്യപരിശോധനക്കു ശേഷമായിരിക്കും അവസാന പട്ടിക തയ്യാറാക്കുക. ഇത്തവണത്തെ സാധ്യതാ പട്ടികയിൽ പാറമേക്കാവിന് 45ഉം തിരുവമ്പാടിക്ക് 39ഉം ആനകളാണ് ഉള്ളത്.

Exit mobile version