
ഗോൾഫ് ഇതിഹാസം ടെഗർ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്. റോളിംഗ് ഹിൽസ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെർഡെസിന്റെയും അതിർത്തിയിലാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു.

വുഡ്സിന്റെ കാലിന് ഒന്നിലധികം പരിക്കുകളുള്ളതായി അദ്ദേഹത്തിന്റെ ഏജന്റ് മാർക്ക് സ്റ്റെയ്ൻബെർഗ് പ്രസ്താവനയിൽ പറഞ്ഞു.
അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ജലിസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗർ വുഡ്സിനെ കാറിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് മൂന്നാം തവണയാണ് വുഡ്സിന്റെ കാർ അപകടത്തിൽപ്പെടുന്നത്.

താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്