പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫോണിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ടിക് ടോക് താരത്തെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കാഞ്ചേരി കുമ്പളങ്ങാട്ട്
പള്ളിയത്ത്പറമ്പിൽ വിഘ്നേഷ് കൃഷ്ണയാണ് (19) അറസ്റ്റിലായത്. വിവാഹ
വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി
പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ
മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് സിഐ
എം.കെ.മുരളിയുടെ നിർദ്ദേശപ്രകാരം എസ് ഐ ഉദയകുമാർ, സി പി ഒ മാരായ അസിൽ,
സജീവ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ റിമാൻഡ് ചെയ്തു
താരത്തിന്റെ “പെണ്ണിനേയും പ്രകൃതിയെയും നോവിക്കരുത് ” സ്റ്റാറ്റസ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
