രാജ്യത്തിനായി ഒളിമ്പിക് മെഡൽ :വിറകുകെട്ട്’ പൊക്കി തുടക്കം, ചെളി’ പറ്റാത്ത ഇനം തിരഞ്ഞ് ‘അമ്പയെത്ത്’ ഉറപ്പിച്ചു: ഇന്ന് ഭാരോദ്വഹനത്തില്‍ ലോകനെറുകയില്‍

0
215

അമ്പെയ്ത്ത് താരമാകാന്‍ കൊതിച്ചൊരു കുട്ടിക്കാലമായിരുന്നു മീര ഭായ് ചാനുവിന്റേത്. സഹോദരങ്ങഹക്കൊപ്പം ഫുട്‌ബോള്‍ കളിച്ചാണ് ചാനു കായിക ട്രാക്കിലേക്ക് പിച്ചവെച്ചത് , എന്നാല്‍ ദേഹത്ത് ചെളി പറ്റാത്ത കായിക ഇനം മതിയെന്നായി ഒടുവില്‍ കുട്ടി ചാനുവിന്, ആ ആഗ്രഹം കൊണ്ടെത്തിച്ചത് അമ്പെയ്ത്ത് എന്ന ഇനത്തില്‍. എന്നാല്‍ വിധി വീണ്ടും ചാനുവിന്റെ ആഗ്രഹം മാറ്റി. ഇന്നിതാ ഭാരോദ്വഹനത്തില്‍ രാജ്യത്തിന്റെ അഭിമാനമായി ലോക നെറുകയില്‍.

ഇംഫാലിലെ സര്‍ക്കാര്‍ കോച്ചിങ് കേന്ദ്രത്തില്‍ പ്രവേശനം നേടിയാണ് ചാനുു ഭാരോദ്വഹന കളത്തിലേക്ക് എത്തിയത്. കുട്ടിയായിരിക്കുമ്പോള്‍ വന്തിനുള്ളില്‍ നിന്ന് വിറക് കെട്ട് ഉയര്‍ത്തി തലയില്‍വെച്ചാണ് ‘പരിശീലനം’ തുടങ്ങിയത്. വീട്ടിലേക്ക് വിറക് ശേഖരിക്കാന്‍ മീരയും പോകും.

ദിവസവും 20 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ചാനു ഇംഫാലിലെ പരിശീലന സെഷനുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. 2009 ലാണ് ആദ്യ ദേശീയ ചാം്യന്‍ഷിപ്പ് നേട്ടം. റിയോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു്വെങ്കിലും വെറും കയ്യോടെ മടങ്ങേണ്ടി വന്നു. എന്നാല്‍ പിറ്റേ വര്‍ഷം തന്നെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി വീണ്ടും ചാനു തിരിച്ചുവന്നു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സുവര്‍ണ നേട്ടമായി. സ്‌നാച്ചില്‍ 87 കിലോയും കലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും അടക്കം 202 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് 26 കാരിയായ ചാനു ടോക്കിയോയില്‍ വെള്ളിത്തിളക്കമായത്.

Leave a Reply