ടോക്കിയോ
വനികളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് വെങ്കലം. ഒളിംപിക്‌സ് വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ തകര്‍ത്താണ് സിന്ധു മെഡല്‍ നേട്ടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു വീണ്ടും ചരിത്രമെഴുതിയത്. സ്‌കോര്‍ 21-13, 21-15.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. ഇതോടെ ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.
സൈനാ നേഹ്‌വാളിന് ശേഷം ഇന്ത്യയ്ക്കായി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 2016 റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി താരം വെള്ളി നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും താരം സ്വന്തമാക്കി.