കനത്ത മഴ; ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0
30

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായ സാഹചര്യത്തില്‍ പല ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മല്ലപ്പള്ളി, ചുങ്കപ്പാറ, നാരങ്ങാനം അയിരൂര്‍ കോഴഞ്ചേരി പ്രദേശങ്ങളില്‍ പെയ്ത അതിതീവ്ര മഴയില്‍ പലയിടത്തും വെള്ളം കയറി. കച്ചവടസ്ഥാപനങ്ങളില്‍ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. നേരിയ തോതില്‍ മഴ ശമിച്ചതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.

പുലര്‍ച്ചെ ഒരു മണിയോടെയാണ് ജില്ലയില്‍ അതിശക്തമായ മഴ തുടങ്ങിയത്. ആറര മണിക്കൂര്‍ നീണ്ട് നിന്ന മഴ ഏറ്റവും അധികം ദുരിതം വിതച്ചത് മല്ലപ്പള്ളി താലൂക്കിലാണ്. കോട്ടാങ്ങല്‍, കൊറ്റനാട്, ആനിക്കാട്, വെണ്ണിക്കുളം പ്രേദേശങ്ങളില്‍ പല വീടുകളും രാവിലെ ഒറ്റപ്പെട്ടു. പലയിടത്തും റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

Leave a Reply