കൊച്ചി : ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ഡോക്ടറില്‍ നിന്ന് പോലീസ് നാളെ മൊഴിയെടുക്കും.ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതായി അനന്യ നേരത്തെ ആരോപിച്ചിരുന്നു.അനന്യയുടേത് ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമോപദേശം തേടും.അനന്യയുടേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പൊലീസിന് ലഭിച്ചത്.അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പോരായ്മകള്‍ ഉള്‍പ്പടെ ചൂണ്ടിക്കാണിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ മരണം : ശസ്ത്രക്രിയ ചെയ്ത ഡോക്ടറില്‍ നിന്ന് മൊഴിയെടുക്കും
