ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി. കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദി പൗരന്മാർക്ക് സഞ്ചരിക്കാൻ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗദി പൗസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ആണ് ഇന്ത്യയ്‌ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറമെ യെമൻ, ഇന്തോനേഷ്യ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്കാണ് സ്വന്തം പൗരന്മാർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്ലബനാൻ, തുർക്കി, യമൻ, സിറിയ, ഇന്തോനേഷ്യ, ഇറാൻ, അർമേനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാർക്ക് യാത്രാവിലക്കുള്ളത്. ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാവും എന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.യാത്രാ വിലക്കുമായി ബന്ധപ്പെട്ട് ഒരു വ്യക്തി ഡയറക്ടറേറ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ ചോദിച്ച അന്വേഷണത്തിന് മറുപടിയായിട്ടായിരുന്നു സൗദി അധികൃതർ രാജ്യങ്ങളുടെ പേരുകൾ വ്യക്തമാക്കിയത്.