സ്വര്‍ണ്ണമുകിലേ, ഏതോ ജന്മകല്പനയില്‍, ഗോപികേ നിന്‍വിരല്‍ത്തുമ്പുരുമ്മി, എന്റെ മണ്‍വീണയില്‍, അനുരാഗിണീ ഇതായെന്‍, പവിഴംപോല്‍ പവിഴാധരം പോല്‍,മെല്ലെ മെല്ലെ മുഖപടം, ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ, കണ്ണീര്‍ പൂവിന്റെ, മൗനസരോവരമാകെ,
രാജഹംസമേ.. തുടങ്ങി മലയാളികളുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പ്രിയ ജോൺസൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ ആരാധകനും ഗാന രചയിതാവും പ്രവാസ സംഗീതലോകത്തെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ റോയ് കാഞ്ഞിരത്താനം അദ്ദേഹത്തിന്റെ വരിയിൽ ജോൺസൻ മാഷ് സംഗീതം നിർവഹിച്ച ഗാനം ഓർമ്മദിനത്തിൽ സമർപ്പിക്കും
ജിസിസി രാജ്യങ്ങളിലും യൂറോപ്പ്, അമേരിക്ക, ന്യൂ സീലാൻഡ്, ആസ്‌ട്രേലിയ എന്നീ തുടങ്ങിയ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും തന്റെ ഗാനങ്ങൾ കൊണ്ട് പ്രശസ്തനായ റോയ് കാഞ്ഞിരത്താനം മലയാളത്തിലെ മുൻ നിര സംഗീത സംവിധായകരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. റോയിയുടെ ഭാവ സാന്ദ്രമായ വരികൾ ആസ്വാദകരുടെ മനസ്സിൽ തീർത്ത അലയൊലികൾ വലുതാണ്. രചിക്കപ്പെട്ട എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് പട്ടികയിൽ ഇടം നേടുകയും ചെയ്തു
ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, എസ് ജാനകി, വേണുഗോപാൽ, കെ എസ് ചിത്ര, മിന്മിനി തുടങ്ങിയ തുടങ്ങിയ പ്രസിദ്ധ ഗായകരുൾപ്പെടെ നിരവധി ഗായകർക്കായി നാന്നൂറോളം പാട്ടുകൾ രചിച്ച റോയ് കാഞ്ഞിരത്താനം രചിച്ച ഗാനങ്ങൾ ഇതിനോടകം തന്നെ ജനലക്ഷങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്നു. ഞാൻ എഴുതിയ വരികൾ ജോൺസൺ മാഷ്, ഔസേപ്പച്ചൻ തുടങ്ങി മലയാളത്തിലെ ക്ലാസിക് സംഗീതജ്ഞരുടെ ഈണങ്ങൾക്ക് മനോഹരമായ വരികൾ രചിച്ച റോയിയുടെ വരികൾ തിരുത്തലുകൾ ഇല്ലാതെ തന്നെ സംഗീതം നൽകപ്പെട്ടത് അദ്ദേഹത്തിന്റെ സർഗാത്മകത വ്യക്തമാക്കുന്നു
റോയ് രചിച്ച് ഔസേപ്പച്ചൻ മാസ്റ്റർ സംഗീതം നിർവഹിച്ച ഒരു ഗാനം റിലീസ് ചെയ്തത് നടൻ ടോവിനോ തോമസ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ ആയിരുന്നു. നടൻ ജയറാം ആമുഖം നൽകിയ ഈ ഗാനം ആലപിച്ചത് ലോകത്തിലെ 19 രാജ്യത്തെ 19 ഗായകർ ആയിരുന്നു
അപൂർവങ്ങളിൽ അപൂർവമായാണ് ഒൻപതാം ഓർമ്മ ദിനത്തിൽ ഒരു ഗാനം പുറത്തിറങ്ങുന്നത്. ജോൺസൺ മാഷിന്റെ അവസാന കാലഘത്തിലെ ഈണം റോയ് കാഞ്ഞിരത്തിന്റെ വരികളോടൊപ്പം കേൾക്കാൻ കാതോർതിരിയ്ക്കുകയാണ് സംഗീത ലോകം