നഗരത്തിന് ഭക്ഷണമൊരുക്കി തിരുവനന്തപുരം പ്രസ് ക്ലബ്ബും സായി ഗ്രാമും

0
34

തിരുവനന്തപുരം : നാടിന് മാതൃകയായി ഈ മാധ്യമ കൂട്ടായ്മ. തിരുവനന്തപുരം പ്രസ് ക്ലബ്ബും സായി ഗ്രാമവും സംയുക്തമായി നടത്തുന്ന കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു.പ്രതിദിനം 2000 പേർക്കാണ് ഈ ലോക് ഡൗൺ കാലഘട്ടത്തിൽ ഉച്ചഭക്ഷണം തയാറാക്കി നല്കുന്നത്. തങ്ങളുടെ തൊഴിലിനിടയിൽ ഉള്ള സമയത്ത് കമ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങളിൽ സഹായവുമായി മാധ്യമപ്രവർത്തകരും രംഗത്തുണ്ട്. ഇന്നലെ രണ്ടായിരത്തോളം പേർക്ക് ഉച്ചഭക്ഷണം നൽകി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാന്തപ്രദേശങ്ങളിൽ നിന്നും ക്ലബിൽ എത്തിയവർക്കു ഭക്ഷണം നൽകിയത് കൂടാതെ ശ്രീകണ്ഠേശ്വരം, കോട്ടയ്ക്കകം പഴവങ്ങാടി, തമ്പാനൂർ, ഓവർബ്രിഡ്ജ്, പാളയം. സ്റ്റാപ്യൂ എന്നിവിടങ്ങളിൽ തെരുവോരത്ത് വസിക്കുന്നവർക്കും ഭക്ഷണവും കുപ്പിവെള്ളവും നൽകി. സായിഗ്രാമത്തിൻ്റെ സഹകരണത്തോടെയുള്ള കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഇന്ന് 2500 പേർക്ക് ഭക്ഷണം വിതരണം ചെയ്യും. പ്രസ് ക്ലബ് പ്രസിഡൻ്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ , സായിഗ്രാമം എക്സി. ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply