Saturday, November 23, 2024
HomeLatest Newsരണ്ടില ചിഹ്നം കേസ്; അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ

രണ്ടില ചിഹ്നം കേസ്; അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ

രണ്ടില ചിഹ്നത്തിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിലെ ആരോപണ വിധേയനായ പൂനമല്ലി കോടതിയിലെ അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ. ചെന്നൈ തിരുവേർകാട്‌ സുന്ദരചോളപുരം സ്വദേശി ഗോപിനാഥിനെയാണ് (31) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിനാഥ് വിഷാദരോഗിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

രണ്ടില ചിഹ്നം ലഭിക്കാൻ ടിടിവി ദിനകരൻ 2017ൽ കോഴ നൽകിയതായി പരാതി ഉയർന്നിരുന്നു. ദിനകരന്‍റെ സഹായി സുകേഷ് ചന്ദ്രശേഖരനെ ഒന്നരക്കോടി രൂപയുമായി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകനായ മോഹൻരാജിനെ ഡൽഹി പൊലീസ് നേരത്തെ ചോദ്യം ചെയ്‌തിട്ടുമുണ്ട്. മോഹൻരാജ് ദിനകരന്‍റെ അഭിഭാഷകനാണ്. മോഹൻരാജിന്‍റെ ജൂനിയറായിരുന്ന ഗോപിനാഥിന്‍റെ വീട്ടിലും 2017ൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർ ഗോപിനാഥിനെ സെൽഫോണിൽ ബന്ധപ്പെടുകയും ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് അഭിഭാഷകൻ ജീവനൊടുക്കിയത്.

രാത്രി ഉറങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് ഇയാൾ കഴിഞ്ഞ ദിവസം വീടിന് എതിർവശത്തെ കുടിലിലേക്ക് പോയി. രാവിലെ 6.30ന് ഗോപിനാഥിന്‍റെ സഹോദരിയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments