കണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

0
33

കണ്ണൂര്‍: പുല്ലൂപ്പിക്കടവില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മരിച്ചത്. തോണിയിലുണ്ടായിരുന്ന സഹദിനായി തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വളളം മറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

Leave a Reply