കോട്ടയത്ത് രണ്ട്‌ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

0
35

കോട്ടയം പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെറുവാണ്ടൂരില്‍ വെട്ടിക്കല്‍ നവീന്‍ (15) കിഴക്കെമാന്തോട്ടത്തില്‍ അമല്‍ 16 എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. 

ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. നാലുപേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മീന്‍പിടിയ്ക്കാനെത്തിയവര്‍ നാലുപേരെയും  കരയ്ക്ക് കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഏറ്റുമാനൂരിലെയും മാന്നാറിലെയും  സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. 

Leave a Reply