കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

0
268

കോട്ടയം: കോട്ടയത്ത് നിന്ന് കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി.അനില്‍ എന്നിവരാണ് മരിച്ചത്.സെന്റ് മേരീസ് ഐലന്‍ഡിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം

ഏറ്റുമാനൂര്‍ മംഗളം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കടലില്‍ കുളിക്കുന്നതിനിടെ മൂവരും തിരയില്‍പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയ്ക്കായി തെരച്ചില്‍ തുടരുന്നു. അധ്യാപകരടക്കം 100 അംഗ സംഘമാണ് ഉണ്ടായിരുന്നത്.

Leave a Reply