കക്കവാരാൻ പോയ തോണി മറിഞ്ഞ് രണ്ടു സ്ത്രീകൾ മരിച്ചു; രണ്ടു പേർക്കായി തെരച്ചിൽ

0
27

മലപ്പുറം; തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. മലപ്പുറം തിരൂർ പുറത്തൂരിലാണ് അപകടമുണ്ടായത്.  റുഖിയ (60), സൈനബ (54) എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 

ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേർ അടങ്ങിയ സംഘം. ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ് ആറുപേരും. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ചാണ് തോണി മറിഞ്ഞത്. അപകടത്തില്‍പെട്ട ബീവാത്തു, റസിയ എന്നിവരെ ആലത്തിയൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോണിയിലുണ്ടായിരുന്ന സലാം, അബൂബക്കര്‍ എന്നിവരെയാണ് കാണാതായത്. 

Leave a Reply