Pravasimalayaly

പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി യു എ ഇ: നിക്ഷേപകർക്കും ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും കലാകാർക്കും പൗരത്വം

ദുബായ്

പൗരത്വ നിയമത്തിൽ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യു എ ഇ. നിക്ഷേപകർക്കും ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും കലാകാർക്കും പൗരത്വം നൽകും. നിബന്ധനകൾക്ക് വിധേയമായാണ് നൽകുക. രാജ്യത്തിന്റെ സമഗ്രമായ പുരോഗതിയ്ക്കാണ് പുതിയ തീരുമാനം എന്ന് പ്രസിഡന്റ്‌ ഷെയ്ക്ക് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ, ഷെയ്ക്ക് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം തുടങ്ങിയവർ പ്രത്യാശ പ്രകടിപ്പിച്ചു.

ഈ വിഭാഗത്തിൽ പെടുന്നവർക്ക് പൗരത്വം നൽകുന്നതോടൊപ്പം നിലവിലെ പൗരത്വത്തിൽ തുടരുവാനും യു എ ഇ അനുമതി നൽകുന്നു. നിലവിലെ നിയമത്തിലെ പ്രധാന മാറ്റമാണിത്.

Exit mobile version